മാതാപിതാക്കൾ ജോലിക്ക് പോയി; ഡോക്ടറെ കാണാൻ മൂന്നുവയസ്സുകാരി ഒറ്റയ്ക്ക് എത്തി; വൈറലായി ചിത്രം

Last Updated:

വൈറലായ ചിത്രം കണ്ട് നിരവധി പേ‍ർ മൂന്ന് വയസ്സുള്ള ഒരു കുട്ടി എങ്ങനെ ഒറ്റയ്‌ക്ക് പോകുമെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചവ‍ർക്കും യെപ്‌തോമി മറുപടി നൽകിയിട്ടുണ്ട്.

ലിപാവി ഡോക്ടറെ കാണാൻ എത്തിയപ്പോൾ
ലിപാവി ഡോക്ടറെ കാണാൻ എത്തിയപ്പോൾ
'പ്രായം വെറും സംഖ്യ മാത്രമാണെന്ന്’ തെളിയിച്ചിരിക്കുകയാണ് നാഗാലാൻഡ് സ്വദേശിയായ മൂന്നു വയസുകാരി. മാതാപിതാക്കൾ കൂടെയില്ലാതെ ഒറ്റയ്ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കാണാൻ എത്തിയ മൂന്നു വയസ്സുകാരിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കുട്ടിയുടെ ഉത്തരവാദിത്തബോധത്തെയാണ് നെറ്റിസൻമാ‍ർ പ്രശംസിക്കുന്നത്.
മാതാപിതാക്കൾ ജോലിക്ക് പോയതിനാലാണ് മൂന്നു വയസ്സുകാരി ലിപാവി ഒറ്റയ്ക്ക് ആശുപത്രിയിൽ പരിശോധനകൾക്കായി എത്തിയത്. ആശുപത്രിയിൽ ഡോക്ട‍ർക്ക് അരികിൽ ഇരിക്കുന്ന കൊച്ചു പെൺകുട്ടിയുടെ ഫോട്ടോയാണ് വൈറലായി മാറിയത്. സുൻ‌ഹെബോട്ടോ ജില്ലയിലെ ഘതാഷി തഹ്‌സിലിലെ ഹെബോളിമി ആരോഗ്യ കേന്ദ്രത്തിലാണ് ലിപാവി ചികിത്സ തേടിയെത്തിയത്. തലേദിവസം രാത്രി ലിപാവിക്ക് ജലദോഷത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. എന്നാൽ, മാതാപിതാക്കൾക്ക് വയലിൽ ജോലി ചെയ്യാൻ പോകേണ്ടതിനാൽ ആരോഗ്യ കേന്ദ്രത്തിലേക്ക് പരിശോധനകൾ നടത്താൻ ഒറ്റയ്ക്ക് പോകാൻ ലിപാവി തീരുമാനിക്കുകയായിരുന്നു.
advertisement
മാസ്ക്കും മറ്റും ധരിച്ചാണ് ഈ കൊച്ചുമിടുക്കി ആശുപത്രിയിലെത്തിയത്. ഡോക്ടറുമൊത്തുള്ള കൊച്ചു പെൺകുട്ടിയുടെ ചിത്രം കണ്ട് നിരവധി പേരാണ് ഓൺലൈനിൽ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ചിത്രം പങ്കുവക്കുകയും പെൺകുട്ടിയെ പ്രശംസിക്കുകയും ചെയ്തുകൊണ്ട് നാഗാലാൻഡിലെ ബി‌ജെ‌വൈ‌എം സംസ്ഥാന പ്രസിഡന്റ് ബെഞ്ചമിൻ യെപ്തോമി എഴുതിയത് ഇങ്ങനെ: 'മുതിർന്നവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും ആരോഗ്യം സുരക്ഷിതമാക്കാനും വിമുഖത കാണിക്കുന്ന ഈ സമയത്ത്, നിഷ്കളങ്കയായ ലിപാവി മറ്റുള്ളവ‍ർക്ക് മാതൃകയാകുകയാണ്'. ലിപാവിക്ക് ‌വേഗത്തിൽ സുഖം പ്രാപിക്കട്ടേയെന്നും ബെഞ്ചമിൻ ആശംസിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ എന്നിവരെയും ഇദ്ദേഹം ട്വീറ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.
advertisement
വൈറലായ ചിത്രം കണ്ട് നിരവധി പേ‍ർ മൂന്ന് വയസ്സുള്ള ഒരു കുട്ടി എങ്ങനെ ഒറ്റയ്‌ക്ക് പോകുമെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചവ‍ർക്കും യെപ്‌തോമി മറുപടി നൽകിയിട്ടുണ്ട്. 'ഈ ആശുപത്രി കുട്ടിയുടെ വീട്ടിൽ നിന്ന് നടക്കാവുന്ന ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്' - എന്നാണ് ബെഞ്ചമിൻ ട്വീറ്റിൽ കുറിച്ചിരിക്കുന്നത്.
advertisement
മുതിർന്നവർ പോലും ഇത്രയധികം ‌ഉത്തരവാദിത്തം കാണിക്കാറില്ലെന്ന് നിരവധി പേ‍ർ കമന്റ് ചെയ്തു. കുട്ടിയെ ഈ രീതിയിൽ സ്വയം പര്യാപ്തയാക്കി വള‍ർത്തിയതിന് ചില‍ർ മാതാപിതാക്കളെ പ്രശംസിച്ചു. മറ്റു ചില‍ർ ലിപാവിയുടെ അസുഖം വേഗത്തിൽ സുഖമാകട്ടെ എന്ന് ആശംസിച്ചു.
കഴിഞ്ഞ ദിവസം ആറ് വയസ്സുകാരിയായ മറ്റൊരു പെൺകുട്ടിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചെറിയ കുട്ടികള്‍ക്ക് ടീച്ചര്‍മാർ എന്തിനാണ് ഇത്രയധികം എഴുതാനും പഠിക്കാനും തരുന്നത്? എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാതിപ്പെട്ട കശ്മീരി പെണ്‍കുട്ടിയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ച‍ർച്ചയായത്.
advertisement
രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ഓണ്‍ലൈനില്‍ ക്ലാസ്, പോരാത്തതിന് ഹോം വ‍ർക്കും. ഇതാണ് പെൺകുട്ടിയെ പരാതിപ്പെടാൻ നി‍ർബന്ധിതയാക്കിയത്. എന്തായാലും വീഡിയോ ഒറ്റ ദിവസം കൊണ്ട് തന്നെ വൈറലായി. നിരവധി പേ‍ർ സ്വന്തം മക്കളുടെ അവസ്ഥ വിവരിച്ചുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയിരുന്നു.
Keywords: Nagaland, Toddler, Viral, നാഗാലാന്റ്, കുട്ടി, വൈറൽ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മാതാപിതാക്കൾ ജോലിക്ക് പോയി; ഡോക്ടറെ കാണാൻ മൂന്നുവയസ്സുകാരി ഒറ്റയ്ക്ക് എത്തി; വൈറലായി ചിത്രം
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement